Sunday, June 5, 2011

കയ്യും തലയും പുറത്തിടരുത്‌





എന്തൊരു തിരക്കാ, എത്ര നേരമായ് ഞാനീ കബിയില്‍ തൂങ്ങി നില്ക്കാന്‍ തുടങ്ങിയിട്ട്. ഇരിക്കുന്ന മുഖങ്ങളിലെക്കെല്ലാം ഞാനൊന്നു ദയനീയമായി നോക്കി. ആനപ്പുറത്ത് കയറിയ പവറോടെ എല്ലാരുമാങ്ങനെ ഞെളിഞ്ഞിരിക്കുകയാണ്. എന്താ മൊനേ... ദിനേശാ... എന്ന ഭാവത്തില്‍ ചിലര്‍ തലയുയര്‍ത്തി. മസ്സിലുവിടെടാ... ഞാന്‍ മനസ്സില്‍ പറഞ്ഞു. ആ മനുഷ്യര്‍ക്കൊന്നും അടുത്തൊന്നും ഇറങ്ങാനുദേശമില്ലെന്നെനിക്ക് തോന്നി. ഹ്ങാ!! ആ കഷണ്ടി ചേട്ടന്‍ ഒന്നനങ്ങുന്നുണ്ട്, എണീക്കാന്‍ തന്നെയാണെന്ന് തോനുന്നു. ദൈവമേ! നീ വലിയവന്‍ തന്നെ... അങ്ങനെയോന്നിരിക്കാന്‍ പറ്റി. കാക്കാത്തി പറഞ്ഞത് ശരിതന്നെ, എന്‍റെ സമയം തെളിയാന്‍ തുടങ്ങിക്കഴിഞ്ഞു, നാളെ അവള്‍ക്ക് പത്തുരൂപ കൊടുത്തിട്ടുതന്നെ ബാക്കി കാര്യം. ഹോ, എന്തൊരു ജീവിതമാണിത്‌! ബസ് യാത്രയുടെ കാഠിന്യമോര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു. സ്കൂട്ടെര്‍ പണിമുടക്കിയാ വല്ലാത്ത കഷ്ടപ്പാടുതന്നെ, അതിന്‍റെ പിക്ക് അപ്പ്‌ പോയീന്നാ എഞ്ചിനീയര്‍ അബ്ദുക്ക പറഞ്ഞെ. അല്ല അബ്ദൂക്ക ആരിക്കാ ഇന്നത്തെക്കാലത്ത് ആ സാധനം ഉള്ളെന്നു ചോദിച്ചില്ല, വിഴുങ്ങി.

കുമാരിമാരെല്ലാം എന്നെ നോക്കി യിരിപ്പാണ്. പാവങ്ങള്‍, എനിക്കു മനസ്സില്‍ ചിരിപൊട്ടി. അല്ലേ, അവരെ കുറ്റം പറയാനൊന്നും പറ്റത്തില്ല കെട്ടോ, അല്‍പം ഉണങ്ങിപ്പോയെങ്കിലെന്താ... VIP ടെ ബനിയനല്ലേ ഞാനിട്ടിരിക്കുന്നെ! എനിക്കഭിമാനം തോന്നി. ഛെ, ഒരു ജെട്ടി കൂടെ മേടിക്കായിരുന്നു, ഉം.. പോട്ടെ!


ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബാഗിലിരുന്ന സിനിമാവാരികയെടുത്ത് ഞാന്‍ സാവധാനം പേജുകള്‍ മറിക്കാന്‍ തുടങ്ങി. ചില പേജുകള്‍ മറിയാന്‍ നന്നേ പാടുപെട്ടു... എന്താ അതിലെ പെങ്ങന്മ്മാരുടെ ഒരു നില്‍പ്പും, നോട്ടോം, ഹൊ! ഹൊ! "കുഞ്ഞെങ്ങോട്ടാ?" വളരെ സൌമ്യമായോരാ ചോദ്യം എന്‍റെ ചെവിക്കടുതുനിന്നുമാണ്. എന്നോടുതന്നെയാവുമോ! സംശയത്തോടെ ഞാന്‍ അങ്ങോട്ട്‌ തലതിരിച്ചു. അപ്പോള്‍ മാത്രമാണ് ഞാനയാളെ കാണുന്നത്. നീണ്ട് നരച്ച താടിയും, മുടിയും. നെറ്റിയില്‍ ഒരറ്റം തുടങ്ങുന്ന നീണ്ട മൂന്നാല് വലിയ കുറികള്‍, അതിന്‍റെയൊക്കെ ഒത്ത നടുവിലായി ഒരു വലിയ ഇന്ടിക്കെട്ടറും. ആത്മവിലെക്കഴ്ന്നിറങ്ങുന്ന നോട്ടവും, ആത്മീയത തോന്നിക്കുന്ന വേഷവും. അങ്ങനെ എല്ലാംകൊണ്ടും ഒരു ചെറിയ സന്യാസി ലുക്ക്‌ ഉണ്ടായിരുന്നയാള്‍ക്ക്. ഞാനിങ്ങനെ മിഴിച്ചിരിക്കുന്നത് കണ്ടയാള്‍ വീണ്ടും എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ആ സംസ്സാരതില്‍നിന്നെല്ലാം അദ്ദേഹം ഏതോവലിയ യോഗി ആണെന്ന് ഞാനുറച്ചു. പതുക്കെ പതുക്കെ അദ്ദേഹതോടെനിക്ക് ആരാധന തോന്നിത്തുടങ്ങി, ശിഷ്യത്വം സ്വീകരിച്ചാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു. ബസ്സിറങ്ങിയിട്ടും അദ്ദേഹം എന്നെനോക്കി പുന്ജിരിക്കുന്നുണ്ടായിരുന്നു. ആചിരിക്കെന്തോ പ്രേതെകതയുള്ളതായി എനിക്ക് തോന്നി. ശിഷ്യനോടുള്ള വാത്സല്യമാണോ...!

വീട്ടിലെത്തിയിട്ടും പ്രകാശം പരതുന്നയാ മുഖവും, വാക്കുകളും എന്‍റെ മനസ്സില്‍നിന്നും മാഞ്ഞിരുന്നില്ല. ചായകൊണ്ട് വരുന്നതിനിടെ ഭാര്യ എന്തോ പറയുന്നുണ്ടായിരുന്നു... അമ്മായിഅമ്മ  സ്പെഷ്യല്‍ ആവും , മൈന്‍ഡ് ആക്കാതിരുന്നു, രാത്രി ബെഡ്രൂമില്‍ പോയാലും കേള്‍ക്കാല്ലോ! കാല്ലിംഗ്ബെല്‍ അടിക്കുന്നു, പോയി നോക്കിയപ്പോള്‍ പാല് കൊണ്ടുവരുന്ന രാമേട്ടനാണ്. ഓ! കഴിഞ്ഞ മാസത്തെ പൈസ കൂടി കൊടുക്കനുണ്ടല്ലോ എന്നുഞാനോര്‍ത്തു. ഇപ്പോതന്നെ ആവട്ടെ, രാവിലെ തിരക്കിനിടെ പിന്നേം മറന്നു പോയാലോ... ഞാന്‍ പാന്റ്സിന്റെ പോക്കറ്റില്‍ തപ്പി... അയ്യോ! പിന്നേം...പിന്നേം... എന്‍റെ മുഖം വിള റുന്നതു കണ്ട്‌ എന്താ കാര്യമെന്നു രാമേട്ടന്‍ ചോധിക്കുണ്ടായിരുന്നു... ബസ്സില്‍ പ്രകാശം പരത്തിയ ആ മഹാനുഭാവന്റെ മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞുവന്നു. ആ ചിരിയുടെ പ്രത്യേകതയെന്തായിരുന്നുവെന്ന് എനിക്കിപ്പോള്‍ മാത്രമാണ് മനസ്സിലായത്.

---


PS: This is an old story of mine given for Nalandha Mathrubhoomi study circle in December 2004.


അസൂയപ്പൂക്കള്‍ (തെറ്റ്)


നിലാവിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ വിടരുമെന്ന് മോഹിച്ച് 
ഒരുപാട് സഹസ്രങ്ങളില്‍ മിഴിയും തുറന്ന്‌...
അങ്ങകലെ, ഏതോ ചില്ലയില്‍ 
അറിയാത്ത രാഗം മൂളുന്ന കുയിലിണകളുടെ സംഗീതം.
പെയിതു തോര്‍ന്ന പുതുമഴയുടെ വിടവാങ്ങലിലും, 
മനപ്പൂര്‍വ്വം മറന്നുപോയ ഭൂതകാലവും, 
ഗതകാല മധുരസ്മരണയ്ക്ക് മുകളില്‍ - 
"ഷുഗര്‍" സ്റ്റിക്കറൊട്ടിച്ച ചുമതലകളും, ജീവിത ഭാരങ്ങളും.
പറയാന്‍ വിതുമ്പുന്നു;
അക്ഷരക്കൂട്ടങ്ങള്‍ മനസ്സില്‍, 
പക്ഷെ...
നിഴലുകള്‍ യാത്രയാവുന്നു, പ്രതീക്ഷകളും... 
എങ്ങും തൊടാതെ, അറിയാതെ, പറയാതെ -
നാളകളിലേക്ക് ചിറകടിച്ച മനസ്സും,
നൂല്‍പ്പാലങ്ങളില്‍ അക്കരപ്പച്ച തേടുന്ന സ്വപ്നങ്ങളും.
മറവിയുടെ കറുത്ത മൂടുപടം നീക്കി - 
വേദനയുടെയും, നഷ്ടപ്പെടലിന്റെയും 
അകന്നുപോകുന്ന കാലൊച്ചകള്‍...
അതെ! പാരാസെറ്റമോള്‍ ചിരിക്കുകയാണ്!
വേദനകള്‍, വേദനകള്‍ മാത്രം ബാക്കി...
ഇതിനോരവസ്സാനമില്ലേ?
അറംപറ്റിയ അസൂയപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു
വാടാതെ, കൊഴിയാതെ...

കുപ്പിവളകള്‍



ഒരു കഥ... അത് ഞാനെഴുതിതുടങ്ങുകയാണ്... പ്രതീക്ഷിക്കുക


കാതില്‍ തേന്‍മഴയായി


മഴ, അവള്‍ അരികിലായി വന്നു പെയ്യുന്നു... 
എന്‍റെ വിഷാദങ്ങള്‍ മായ്ക്കുവാനായി
അറിയുന്നുവോ നീ സഖി, നിന്‍റെ വരവിനായി
ഞാനെത്ര കാതോര്‍ത്തുവെന്നേ...
അരികത്തായി വന്നാലും, നിന്‍
നിഴലായെന്നെ പുണര്‍ന്നാലും.
ഇനിയുമുണ്ടാകുമോ, ഓര്‍മകളില്‍
നിന്‍ കൊജ്ജല്‍ കൊതിച്ചോരെന്‍ ബാല്യം.



ഓര്‍ക്കാനൊരു സുഖം




എവിടെയോ മറന്നോരോർമ പോലെ
മനസ്സിന്‍റെ വിണ്ണിലെ നക്ഷത്രങ്ങള്‍...
ഓര്‍ക്കുന്നു നിന്നെ ഞാനിന്നും,
എന്‍മലര്‍വാടിയിലെ വാടാമലരുകളായി!