അന്നെനിക്ക് 24 വയസ്സ്..
ബ്രഹ്മചര്യ സമാധിയിൽനിന്നും ഉണർന്ന് കുടുംബം സ്വപ്നം കാണാൻ തുടങ്ങിയ കാലം.
പെൺകുഞ്ഞുങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു -
അവരുടെ പുഞ്ചിരിയും കുസൃതിയും കള്ളകണ്ണീരും മനസ്സ് അത്രമേൽ ആർദ്രമാക്കിയിരുന്നു..
അതിലൊന്നിനെ സ്വന്തമാക്കാൻ കൊതിച്ചു..
മനസ്സിന്റെ ആഘാത ശൂന്യതയിൽനിന്നും അവൾ ജനിച്ചു - 16 വർഷങ്ങൾക്ക് മുംബ്.
അവൾക്കൊരു പേര് വേണം.
നീണ്ടൊരു യാത്രപോയി, ഇന്ത്യയുടെ അങ്ങേയറ്റം തുടങ്ങി..
കഥകളിലൂടെ, കവിതകളിലൂടെ, പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു..
ശബ്ദതാരാവലിയും മറ്റും വായിച്ചു, ലിസ്റ്റ് ഉണ്ടാക്കി സൂക്ഷിച്ചു.
ജാതിക്കും മതത്തിനും മറ്റ് സ്വാർത്ഥതകൾക്കും ഇടം കൊടുക്കാതെ -
അവളെ അവളാകാൻ വിടണം - സ്വപ്നങ്ങൾ കണ്ടുറങ്ങി.
വർഷങ്ങൾ പിന്നെയും നീണ്ടു.
ഒരമ്മയെ കണ്ടെത്തണം - ചേരുന്ന മുഖംമന്വേഷിച്ചു തപസ്സ് ചെയ്തു, 4 വർഷത്തോളം..
സുഹൃത്തുക്കളുടെ കളിയാക്കൽ ആർപ്പുവിളികളായി..
കേരള “മാട്രിമോണിയൽ" കാളിദാസന്റെ വർണന കണ്ടവർ ആർത്ത് ചിരിച്ചു..
17 ഓളം പെണ്ണ്കണ്ടു - ഇന്റർവ്യൂകൾ ചെയ്തു - ചായകുടിച്ചു വീർത്തു,
എല്ലാവരും മടുത്തു, കയ്യൊഴിഞ്ഞു! നീ ആര്???
മനസ്സ് പതറി.. എന്റെ ദേവീ!
ഇവനെന്നും തോറ്റവനാണ്.. പക്ഷെ നീയും?
അപ്രതീക്ഷിതമായി മാട്രിമോണി മണിയടിച്ചു -
വീട്ടിൽപോയി ഒരുനോക്ക് കണ്ടു - എന്റെ ദേവീ!
പെട്ടെന്നിറങ്ങിയോടി..എടീപിടീ..
വാദ്യമേളം കുരവകൾ.. അഗ്‌നിസാക്ഷിയായി.
പരിഭവം, പിണക്കങ്ങൾ, ഇണക്കങ്ങൾ..
കൂട്ടുകൂടി, തമ്മിലടിച്ചു - കുട്ടികളെപ്പോലെ..
കലങ്ങിയും തെളിഞ്ഞും ഒന്നായി ഒഴുകി.
യാത്രകൾപോയി.. ഒരുപാട്.
കുഞ്ഞുങ്ങളുടെ ലിസ്റ്റ് വളർന്നു..
അമ്മമാർ പരിഭവം പറഞ്ഞു - 5 വർഷമാകുന്നു മക്കളേ..
കണ്ണീരിലും ഞങ്ങൾ ചിരിച്ചു -
മഹാശിവൻ തപസ്സിലാണ്, അങ്ങ് വടക്ക് കൈലാസത്തിൽ.
ജടയിൽനിന്നും ഗംഗാമാതാ ഒഴുകുന്നു -
ഹിമാലയത്തിലൂടെ..
മഞ്ഞുമൂടിയ കുന്നുകളിലൂടെ..
ദേവതാരു വനത്തിലൂടെ..ഒഴുകി ഒഴുകി
ഇന്ത്യയിലാകം സമൃദ്ധികൾ സൃഷിടിച്ചവൾ താഴേക്ക് പതിച്ചു.
നിളാ'നദിയായി.. അറബിക്കടലിലേക്ക് ചേരുന്നു..
അമ്മമാർ നിശ്വസിച്ചു, നമുക്ക് കാക്കാം.
ഒക്‌ടോബർ 2018ലെ മഞ്ഞുമുടിയൊരു പ്രഭാതം.
മുന്നാറിലെ Elixir Hills റിസോർട്ടിൽ -
സുബി വിളിച്ചു, "നിളാ.."
ഞാനും, "ദേവതാരൂ..”
16 ജൂലൈ 2019 : സുലൈമാനിയുടെ രുചി നാവിൽ.
ആസ്റ്റർ മിംസിലെ മാലാഖമാരുടെ കൈകളിൽ -
ഒരു ചോരക്കുഞ്ഞ് ഒഴുകിയെത്തി.
നാല് ഗുരുക്കളും മന്ത്രിച്ചു, ലക്ഷ്മി പിറന്നിരിക്കുന്നു.
കുഞ്ഞുങ്ങൾ ദൈവങ്ങളാണ്.. അമ്മമാരെപ്പോലെ.
ദൈവങ്ങൾ പ്രകൃതിയായി, മനുഷ്യരായി.
പ്രകൃതിയും മനുഷ്യരും ഒന്നായി.
(കുറച്ചുപേർ ഭ്രാന്തരും, എന്നെപ്പോലെ 😂)
മോൾക്കിന്നലെ 6 വയസ്സ് തികഞ്ഞു.
ഹാപ്പി birthday to our ഹാപ്പി child.
- സ്വന്തം
വിവേക് കെ. സി.
Date: 17/16/2025