Sunday, June 5, 2011

അസൂയപ്പൂക്കള്‍ (തെറ്റ്)


നിലാവിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ വിടരുമെന്ന് മോഹിച്ച് 
ഒരുപാട് സഹസ്രങ്ങളില്‍ മിഴിയും തുറന്ന്‌...
അങ്ങകലെ, ഏതോ ചില്ലയില്‍ 
അറിയാത്ത രാഗം മൂളുന്ന കുയിലിണകളുടെ സംഗീതം.
പെയിതു തോര്‍ന്ന പുതുമഴയുടെ വിടവാങ്ങലിലും, 
മനപ്പൂര്‍വ്വം മറന്നുപോയ ഭൂതകാലവും, 
ഗതകാല മധുരസ്മരണയ്ക്ക് മുകളില്‍ - 
"ഷുഗര്‍" സ്റ്റിക്കറൊട്ടിച്ച ചുമതലകളും, ജീവിത ഭാരങ്ങളും.
പറയാന്‍ വിതുമ്പുന്നു;
അക്ഷരക്കൂട്ടങ്ങള്‍ മനസ്സില്‍, 
പക്ഷെ...
നിഴലുകള്‍ യാത്രയാവുന്നു, പ്രതീക്ഷകളും... 
എങ്ങും തൊടാതെ, അറിയാതെ, പറയാതെ -
നാളകളിലേക്ക് ചിറകടിച്ച മനസ്സും,
നൂല്‍പ്പാലങ്ങളില്‍ അക്കരപ്പച്ച തേടുന്ന സ്വപ്നങ്ങളും.
മറവിയുടെ കറുത്ത മൂടുപടം നീക്കി - 
വേദനയുടെയും, നഷ്ടപ്പെടലിന്റെയും 
അകന്നുപോകുന്ന കാലൊച്ചകള്‍...
അതെ! പാരാസെറ്റമോള്‍ ചിരിക്കുകയാണ്!
വേദനകള്‍, വേദനകള്‍ മാത്രം ബാക്കി...
ഇതിനോരവസ്സാനമില്ലേ?
അറംപറ്റിയ അസൂയപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു
വാടാതെ, കൊഴിയാതെ...

1 comment:

  1. വിവേക്, നന്നായി എഴുതുന്നല്ലോ--- എന്തെ നിര്‍ത്തിയത്? സമയം കിട്ടിയാല്‍ എഴുതുമല്ലോ---
    അനിത

    ReplyDelete