Thursday, August 1, 2019

ഇക്‌ബാലിന്റെ ലീവ് (അഥവാ ഒരുപ്രവാസിയുടെ മടക്കം)


അവസാനം അവൻ വരുന്നൂ.. ആര്? ആര്?
അമ്മമാരുടെ കണ്ണിലുണ്ണി, പെൺകുട്ടികളുടെ രോമാഞ്ചം..
അതെ, അവൻതന്നെ.. ഇക്‌ബാൽ, ഇക്‌ബാൽ തല്ലിപ്പൊളി!
ഇന്നലത്തെ പാർട്ടിയിലവൻ സായിപ്പേട്ടനെ കുപ്പിയിലാക്കി - "സായിപ്പങ്കിൾ, സായിപ്പങ്കിൾ  - ഇരുപത് വർഷങ്ങൾക്ക് ശേഷം നമ്മുടെ സ്കൂളിലെ  get-together നടക്കുവാണ് നാട്ടിൽ. പോയി ഒരുപിടി ചോറ് വാരണം, നൊസ്റ്റാൾജിയ തൊട്ടുനക്കി, ഓർമകളും കൂട്ടി ചവച്ചിറക്കണം. തിരിച്ചുവന്നിട്ട്  നിങ്ങൾ പറയുന്ന ഏതുകപ്പലിലാണെങ്കിലും പട്ടിയെപ്പോലെ പണിയെടുത്തോളാം ഞാൻ!"
സായിപ്പേട്ടൻ ഫ്ലാറ്റ് - "പൊന്നുമോനെ നിന്നെയാണോടാ ഞാൻ ഇത്രേം കാലം ഈഎൻജിൻ റൂമിലെ പോകകൊള്ളാൻ വിട്ടെ..  😪 ബുക്ക് ചെയ്യെടാ മക്കളെ  ഫ്ലൈറ്റ്, നാളെത്തന്നെ പൊയ്ക്കോളീ..😪 !"


അവന് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! എയർഹോസ്റ്റസ് മാലാഖചേച്ചിമാരെ മനസ്സിലോർത്ത്, ബുക്കിംഗ് സൈറ്റിൽ ഫ്ലൈറ്റ് തപ്പുമ്പോളവന്റെ കണ്ണുകൾ നിറഞ്ഞു, അക്ഷരങ്ങൾ കാണുന്നില്ല. ഉള്ളിൽ ഒരേയൊരു പ്രാർത്ഥന മാത്രം - "പടച്ചോനേ.. ഡേറ്റ് മാറിപ്പോകല്ലേ, ഓഗസ്റ്റ് 18'ന്  മുബേ നാട്ടിലെത്തിച്ചേക്കണേ!"

(NB: സായിപ്പേട്ടനപ്പോൾ പട്ടികളെ പോലെ പണിയെടുക്കുന്നവർക്കുള്ള കപ്പലിന്റെ ലിസ്റ്റ് നോക്കുവായിരുന്നു) 😁

Have a safe J'ney Iqbal dear! See you soon.. 😍

Wednesday, March 27, 2019

തേൻവരിക്ക (B'99)



വരുന്നെൻ കളിക്കൂട്ടുകാർ ഈവഴി
ഒരുവട്ടംകൂടിയാ പഴയ,
ജാലകം തുറക്കുവാൻ..
ഓർമകൾ പൂത്തമാവിൻ ചുവട്ടിൽ
കളി പറയാൻ, കഥകൾ പറയാൻ!
കണ്ടുമുട്ടാം പരിഭവം പറയാമിനിയും
പിണങ്ങി പോയതല്ലെന്നുമോർത്തീടാം

വീണ്ടുമെത്തുന്നു ഈ-
ഇടവപ്പാതിതൻ നിറവിൽ
തോരാത്ത മോഹമാം നന്മതൻ
ഒരുകുമ്പിൾ പൊതിച്ചോറുണ്ണുവാൻ
പൂത്തുനിൽക്കുന്നുണ്ടവിടെ
നമുക്കായ് പഴയ വാകമുത്തശ്ശി
മയിൽ‌പ്പീലി തണ്ടുകൾ, നാം മറന്നുവെച്ചവ
നീട്ടുമോ കാലമേ ഇവിടെ നീ വീണ്ടും..

തുറക്കുനീയാ ജനൽപാളികൾ,
പുറത്ത് ചെറുബാല്യങ്ങളൊരിങ്ങിക്കഴിഞ്ഞു
ഓർമ്മകൾ പെയ്യട്ടെ, കാറ്റു വീശട്ടെ..
കുടയെടുക്കാതെ പുറത്തിറങ്ങു
കുതിരട്ടെ സ്വപ്‌നങ്ങൾ,
കുഞ്ഞു മഞ്ചാടിക്കുരുക്കളായ്
കൂടെക്കുളിർക്കട്ടെ ഞാനു-
മെൻ മണ്ണിൻ മണമുണ്ട മനസ്സും!

- ശുഭം -

Context: School Get-together NHS-99 : 18th August, 2019