വരുന്നെൻ കളിക്കൂട്ടുകാർ ഈവഴി
ഒരുവട്ടംകൂടിയാ പഴയ,
ജാലകം തുറക്കുവാൻ..
ഓർമകൾ പൂത്തമാവിൻ ചുവട്ടിൽ
കളി പറയാൻ, കഥകൾ പറയാൻ!
കണ്ടുമുട്ടാം പരിഭവം പറയാമിനിയും
പിണങ്ങി പോയതല്ലെന്നുമോർത്തീടാം
വീണ്ടുമെത്തുന്നു ഈ-
ഇടവപ്പാതിതൻ നിറവിൽ
തോരാത്ത മോഹമാം നന്മതൻ
ഒരുകുമ്പിൾ പൊതിച്ചോറുണ്ണുവാൻ
പൂത്തുനിൽക്കുന്നുണ്ടവിടെ
നമുക്കായ് പഴയ വാകമുത്തശ്ശി
മയിൽപ്പീലി തണ്ടുകൾ, നാം മറന്നുവെച്ചവ
നീട്ടുമോ കാലമേ ഇവിടെ നീ വീണ്ടും..
തുറക്കുനീയാ ജനൽപാളികൾ,
പുറത്ത് ചെറുബാല്യങ്ങളൊരിങ്ങിക്കഴിഞ്ഞു
ഓർമ്മകൾ പെയ്യട്ടെ, കാറ്റു വീശട്ടെ..
കുടയെടുക്കാതെ പുറത്തിറങ്ങു
കുതിരട്ടെ സ്വപ്‌നങ്ങൾ,
കുഞ്ഞു മഞ്ചാടിക്കുരുക്കളായ്
കൂടെക്കുളിർക്കട്ടെ ഞാനു-
മെൻ മണ്ണിൻ മണമുണ്ട മനസ്സും!
- ശുഭം -
Context: School Get-together NHS-99 : 18th August, 2019
No comments:
Post a Comment