For ഷമ്മു!
-------------------------------
<<< DRAFT Only >>>
ഒരു വ്യാഴവട്ടം കടന്നുപോയ്,
പിന്നെയും വർഷങ്ങൾ, എത്രെയോ..
ഓർമകൾ ചിതലരിക്കുന്നുവോ..
നീ നടന്ന വരമ്പുകൾ വിതുമ്പുന്നു!
ഒരുകുടം വെള്ളമെങ്കിലും കോരുനീ -
ആ വഴിയിലെ പുൽനാമ്പുകൾ കിളിർക്കട്ടെ
മറവിയുടെ മാറാല നീങ്ങട്ടെ!
വീണ്ടും മുളയ്ക്കട്ടെ, തുമ്പയും -
മുല്ലയും സ്വർണ്ണ മുക്കുറ്റിയും.
അകലെ ചക്രവാളത്തി-നരികെ
പറന്ന പറവകളും കൂടണഞ്ഞു
ഒരുകുഞ്ഞു കിളിയാവാൻ കൊതിച്ച് -
ഞാൻ, നിൽക്കുന്നു -
ഇങ്ങകലെ നഗര വീഥിയിൽ,
മൗനം പേറുന്ന ഭാണ്ഡവുമായി!
പോയിവരൂ മകളെ,
കാത്ത് പടിപ്പുര നിൽക്കു-മിവിടെ തന്നെ..
പണ്ടേ.. പണ്ടുപണ്ടേ..
നീ തിരഞ്ഞ നിന്നിലെ ബാല്യവും!
- ശുഭം -
No comments:
Post a Comment